തമിഴ്‌നാട്ടിൽ 56കാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 56കാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇൻഷുറൻസ് തുക തട്ടാനായി രണ്ട് ആണ്‍ മക്കൾ ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകമെന്നാണ് കണ്ടെത്തൽ. ഇൻഷുറൻസ് കമ്പനിക്ക് തോന്നിയ ചില സംശയങ്ങളെ തുടർന്നാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. സർക്കാർ സ്കൂളിൽ ലബോറട്ടറി അസിസ്റ്റന്‍റായ 56 കാരനായ ഇ പി ഗണേശനെ ഒക്ടോബറിലാണ് പൊത്താതുർപേട്ട ഗ്രാമത്തിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാമ്പ് കടിയേറ്റ് മരിച്ചെന്നാണ് കുടുംബം പറഞ്ഞത്. ഇൻഷുറൻസ് തുക നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയപ്പോൾ,ഗണേശന്‍റെ പേരിൽ ഭീമമായ തുകയ്ക്ക് ഒന്നിലധികം പോളിസികൾ എടുത്തതായി കണ്ടെത്തി. മക്കളുടെ പെരുമാറ്റത്തിലും ഇൻഷുറൻസ് കമ്പനിക്ക് സംശയം തോന്നി. തുടർന്ന് ഇൻഷുറൻസ് കമ്പനി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് മക്കളുടെ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...