പത്തനംതിട്ട : പത്തനംതിട്ടയിലും കുമ്പഴയിലും ഇന്നലെ രാത്രി നടന്നത് നാടകീയ സംഭവങ്ങള്‍. അഞ്ചുവയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ രണ്ടാനച്ഛന്‍ അലക്സ് ഇന്നലെ രാത്രി പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇയാള്‍ വീണ്ടും പിടിയിലായത്.
രക്ഷപെട്ട പ്രതി വീടിനു സമീപം എത്തുമെന്ന് കണക്കുകൂട്ടി പോലീസും തെരച്ചില്‍ തുടര്‍ന്നിരുന്നു. വെളുപ്പിനെ മൂന്നുമണിയോടുകൂടി പ്രതിയുടെ വീടിനു സമീപത്തുള്ള മഠത്തില്‍കാവ് ക്ഷേത്രത്തിനു സമീപം അലക്സിനെ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും കൂടെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഓടി രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരും പോലീസും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കയ്യില്‍ കിട്ടിയ പ്രതിക്ക് നാട്ടുകാരുടെ തലോടലും ലഭിച്ചു. രാവിലെ അഞ്ചു മണിയോടെയാണ് പ്രതിയെ പിടികൂടുവാന്‍ കഴിഞ്ഞത്.