അവയവക്കച്ചവടത്തിൽ മുഖ്യപ്രതിയുടെ അക്കൗണ്ട് വഴി നടന്നത് 6 കോടിയുടെ ഇടപാട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവയവദാന കച്ചവടത്തിനായി മുഖ്യപ്രതി നജീബിന്‍റെ അക്കൗണ്ടിലൂടെ ആറ് കോടിയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തൽ. വ്യാജരേഖ ചമച്ച് 25 പേരുടെ അവയവദാനം നടത്തി. അവയവകൈമാറ്റത്തിന് സഹായിച്ചെന്ന് സംശയിക്കുന്ന ആശുപത്രികളിലേക്കും അന്വേഷണം നീട്ടിയതായാണ് വിവരം. നജീബിനെതിരെ കൊലപാതകമടക്കം 12 കേസുകളാണ് ചുമത്തിയിരിക്കുന്നത്. നജീബിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.മുഖ്യപ്രതി നജീബിന്‍റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അവയവദാനത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചതിന്‍റെ വിശദവിവരങ്ങൾ ലഭിച്ചത്.

നജീബിന്‍റെ ഡയറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ സുപ്രധാന വിവരങ്ങളുണ്ടെന്നാണ് വിവരം. അവയവ കൈമാറ്റത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദാതാക്കൾക്ക് അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ നൽകിയാണ് അവയവദാനം നടത്തിയത്. സ്വീകർത്താക്കളിൽ നിന്ന് ഈടാക്കിയത് 50 ലക്ഷത്തോളം രൂപയാണ്. മുഖ്യപ്രതി നജീബിന്‍റെ അക്കൗണ്ടുകൾ വഴി ആറ് കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായും സൂചനയുണ്ട്. നജീബിനെ ഇന്ന് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ട്രിപ്പ് പോയത് കോളജിൽ അറിഞ്ഞില്ല ; അപകടവിവരം പോലീസ് വിളിച്ചപ്പോഴാണ്...

0
തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ...

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം ; അന്വേഷണത്തിന് മൂന്നംഗ സമിതി

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി...

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

0
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ....

സൈബര്‍ തട്ടിപ്പ് തടയാന്‍ പോലീസ് ; വാട്‌സ്ആപ്പ് ചാറ്റ്ബോട്ടുമായി ഡിജിറ്റല്‍ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാം

0
തിരുവനന്തപുരം : സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ വാള്‍ ചാറ്റ്‌ബോട്ട് വഴി...