നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച്‌ ജില്ലയിലെ മസൂപുര്‍ ഗ്രാമത്തിലാണ് സംഭവം. ഭഗ്ദവ സ്വദേശികളായ കുട്ടികളാണ് മരിച്ചത്. അഷ്‌റഫ് അലി, സുഫിയാന്‍, മുഹമ്മദ് ഇനല്‍യാസ്, തബ്രീസ്, അറഫാത്ത്, ഇദ്രീസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വീട്ടുകാര്‍ക്ക് സഹായം നല്‍കാനും നിര്‍ദ്ദേശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് നബിദിനാഘോഷ പരിപാടികള്‍ അവസാനിച്ചത്. തുടര്‍ന്ന് യുവാക്കളും കുട്ടികളും അടങ്ങുന്ന സംഘം ഇസ്ലാമിക പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി ഗ്രാമത്തിലേക്ക് ഘോഷയാത്രയായി പോവുകയായിരുന്നു. മസുപൂരില്‍ എത്തിയപ്പോള്‍ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോള്‍ട്ടിന്‍റെ വൈദ്യുത കമ്പിയില്‍ തട്ടുകയായിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...