കശ്മീരില്‍ ഏറ്റുമുട്ടല്‍ ; തീവ്രവാദിയെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ചു. അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗിലെ ടെങ്പോ ഗ്രാമത്തില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് തിങ്കളാഴ്ച ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഒക്ടോബര്‍ അഞ്ചിനും ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരര്‍ ഉള്‍പ്പെടെ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. ഡ്രാച്ച് മേഖലയിലെ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് പ്രാദേശിക ഭീകരരെ വധിച്ചത്.

കൊല്ലപ്പെട്ട ഹനന്‍ ബിന്‍ യാക്കൂബിനും ജംഷദിനും സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. പുല്‍വാമയിലെ പിംഗ്ലാനയിലെ എസ്പിഒ ജാവേദ് ദാറിന്‍റെയും പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടേയും കൊലയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് അറിയിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...