ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കേസിനെ തുടര്‍ന്ന് ആറ് അധ്യാപികമാരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനിടയിലാണ് ആറ് അധ്യാപികമാര്‍ അറസ്റ്റിലായത്. ഡാന്‍വില്ലിലെ എലന്‍ ഷെല്‍ (38), ഹെതര്‍ ഹെയര്‍(32), ക്രിസ്റ്റന്‍ ഗാന്റ് (36), അല്ലീ ഖേരദ്മണ്ട് (33), എമിലി ഹാന്‍കോക്ക്, ഹന്ന മാര്‍ത്ത്, എമ്മ ഡെലാനി എന്നിവരാണ് അറസ്റ്റിലായത്.
16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ഷെല്ലിനെതിരെ ചുമത്തിയ കുറ്റം. ഷെല്‍ വുഡ്ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു എലന്‍ ഷെല്‍. അര്‍ക്കന്‍സാസ് അധ്യാപിക ഹെതര്‍ ഹെയര്‍, ഒരു ഫസ്റ്റ്-ഡിഗ്രി ക്രിമിനല്‍ ബലാത്സംഗം കുറ്റം നേരിടുകയാണ്. ഒരു കൗമാര വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതാണ് കേസെന്ന് അര്‍ക്കന്‍സാസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ലഹോമയില്‍ നിന്നുള്ള 26 കാരിയായ എമിലി ഹാന്‍കോക്ക് എന്ന അധ്യാപികയെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്‌തെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലിങ്കണ്‍ കൗണ്ടിയിലെ അധ്യാപികയ്ക്ക് 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായിട്ടായിരുന്നു ബന്ധം. ഇവര്‍ക്കെതിരെയും കേസെടുത്തു.