നെടുമങ്ങാട് പഴകുറ്റിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബൈക്ക് യാത്രികനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിൽ. വൈലൂര്‍ സ്വദേശി ഷംനാദ്, പഴകുറ്റി സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖിൽ കൃഷ്ണനെയാണ് മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പ്രതികൾ പിന്തുടര്‍ന്ന് വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരക്കായിരുന്നു സംഭവം. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പരാതിക്കാരനോടും മറ്റ് യാത്രക്കാരോടും രണ്ടംഗ സംഘം തട്ടിക്കയറിയിരുന്നു.

വഴിമദ്യേ കാറിലിരുന്ന് മദ്യപിച്ച പ്രതികൾ പല വാഹനങ്ങളിലും ഇടിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ അഖിലിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവ് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിസിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. പ്രതികളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...