ന്യൂഡല്‍ഹി : അധനികൃതമായി റെയില്‍വെ ഇ-ടിക്കറ്റുകള്‍ വില്‍പന നടത്തിയ എട്ട് ഐ.ആര്‍.സി.ടിസി ഏജന്റുമാരടക്കം 14 പേര്‍ അറസ്റ്റിലായി. മെയ് 12-ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകള്‍ക്കുള്ള ഇ-ടിക്കറ്റുകളാണ് ഇവര്‍ അനധികൃതമായി വില്‍പ്പന നടത്തിയത്.
റെയില്‍വേ പോലീസാണ് 14 പേരെ പിടികൂടിയത്. രാജ്യവ്യാപകമായി ആര്‍പിഎഫ് ഇത്തരത്തില്‍ അന്വേഷണം നടത്തിവരുന്നുണ്ട്. ഒന്നിലധികം ഐഡികള്‍ ഉപയോഗിച്ച് ഏജന്റുമാര്‍ ടിക്കറ്റുകള്‍ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെര്‍ത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ആര്‍.പി.എഫ് പിടികൂടിയ 14 പേരില്‍ നിന്നായി 6,36,727 രൂപയുടെ ഇ-ടിക്കറ്റുകള്‍ കണ്ടെടുത്തു. ടിക്കറ്റുകള്‍ നേരത്തെ സ്വന്തമാക്കി ആവശ്യക്കാര്‍ അധിക വിലക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.