കോട്ടയത്ത് വീടുകയറി ആക്രമണം ; 6 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പള്ളിക്കത്തോട്ടിൽ വീട് കയറി ആക്രമം നടത്തിയ കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പനച്ചിക്കമുകൾ ഭാഗത്ത് വാഴയിൽ വീട്ടിൽ അനീഷ് കുമാർ(40), ചാമംപതാൽ രണ്ടാം മൈൽ ഭാഗത്ത് കളത്തിൽ പുത്തൻപുരയിൽ വീട്ടിൽ ജയകൃഷ്ണൻ(24), വാഴൂർ പുതുപ്പള്ളികുന്നേൽ വീട്ടിൽ പി.പി അഖിൽ(27), വാഴൂർ അരീക്കൽ വീട്ടിൽ അനന്തു(25), വാഴൂർ വെള്ളറയിൽ വീട്ടിൽ വി.എസ് അശ്വിൻ(21), വാഴൂർ പനപ്പുഴ ഭാഗത്ത് ആനന്ദഭവൻ വീട്ടിൽ അജയ് എസ്.കുമാർ (25) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് വെള്ളിയാഴ്ച രാത്രി 9:30 മണിയോടെ വാഴൂർ കൊച്ചു കാഞ്ഞിരപ്പാറ ഭാഗത്ത് താമസിക്കുന്ന യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും, മാതാപിതാക്കളെയും ആക്രമിക്കുകയും, വീടിന്‍റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനീഷ് കുമാറും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് അനീഷ് കുമാറും സുഹൃത്തുക്കളും ചേർന്ന് യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...