പടക്ക വിപണിയുടെ മറവിൽ ലഹരി ഉപയോഗവും വിൽപനയും നടത്തിയ 6 യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒറ്റപ്പാലം സൗത്ത് പനമണ്ണയിൽ പടക്ക വിപണിയുടെ മറവിൽ ലഹരി ഉപയോഗവും വിൽപനയും നടത്തിയ 6 യുവാക്കൾ അറസ്റ്റിൽ. കണ്ണിയംപുറം റോഡിലുള്ള വാടകവീട്ടിൽ നിന്നും 20 പെട്ടി പടക്ക ശേഖരം, 600ഗ്രാം കഞ്ചാവ്, 50 ഗ്രാമോളം എംഡിഎംഎ, ലൈംഗിക ഉത്തേജക മരുന്ന്, രണ്ടുപെട്ടി കോണ്ടം എന്നിവയും പിടികൂടി. കുളപ്പുള്ളി സ്വദേശികളായ കൈപ്പുള്ളി വീട്ടിൽ കെ.വിഗ്നേഷ്, കുന്നത്ത് വീട്ടിൽ കെ എ സനൽ, ഷോർണൂർ ഗണേശഗിരി ഷാ മൻസിൽ കെ ബി ഷബീർ, ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശികളായ കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ, കൊല്ലത്ത് വീട്ടിൽ ഷാഫി, ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയിൽ വീട്ടിൽ ഷാനിഫ് എന്നിവരാണ് പിടിയിലായത്. കേസിൽ പിടിയിലായ ഷാനിഫിന് എറണാകുളത്ത് ലഹരി ഉപയോഗത്തിന് കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

വീടിന്റെ മുകളിലെ നിലയിൽ ഇരുപതോളം പെട്ടികളിലും യക്കുകളിലുമായി സൂക്ഷിച്ചിരുന്ന പടക്കശേഖരവും പിടികൂടി. അനുമതിയില്ലാതെ വിൽപ്പന നടത്താൻ വേണ്ടി കരുതിയ പടക്ക ശേഖരം ആണെന്ന് പോലീസ് പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെയും ഒറ്റപ്പാലം പൊലീസിന്റെയും നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലാണ് ഇവരുടെ ദേഹ പരിശോധന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...