രാജ്യത്ത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഈ വര്‍ഷം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 2024-25ല്‍ 766 ആയി ഉയര്‍ന്നു. 2023-24 വര്‍ഷത്തില്‍ 706 മെഡിക്കല്‍ കോളേജുകള്‍ ആണ് ഉണ്ടായിരുന്നത്. മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതാണിത്. പിജി മെഡിക്കല്‍ സീറ്റുകള്‍ 2023-24ല്‍ 69,024 ആയിരുന്നത് 2024-25ല്‍ 73,111 ആയി വര്‍ദ്ധിച്ചു. 2013-14 മെഡിക്കല്‍ പിജി സീറ്റുകളുടെ എണ്ണം 31,185 ആയിരുന്നു. അതായത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിജി സീറ്റുകളുടെ എണ്ണത്തില്‍ 39,460 സീറ്റുകളുടെ (127 ശതമാനം വര്‍ദ്ധന) വര്‍ദ്ധനയാണുണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 98% വര്‍ധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013-14ല്‍ 387 ആയിരുന്നു മെഡിക്കല്‍ കോളേജുകളുടെ എണ്ണമെങ്കില്‍ 2024-25ല്‍ 766 ആയി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍- 423, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍- 343). എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023-24 ല്‍ 1,08,940 ആയിരുന്നു. 2024-25 ല്‍ 1,15,812 ആയി. അതായത് 6.30 ശതമാനം വര്‍ദ്ധന. ബിഹാറില്‍ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സര്‍ക്കാര്‍ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും ആരോഗ്യ മന്ത്രി നദ്ദ അറിയിച്ചു. 2024 ഓഗസ്റ്റ് 12-ന് ബിഹാര്‍ സര്‍ക്കാര്‍ 150.13 ഏക്കര്‍ കൈമാറിയതോടെ എയിംസ് ദര്‍ഭംഗയുടെ കാര്യത്തിലുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമി പ്രശ്നം പരിഹരിച്ചെന്നാണ് മന്ത്രി പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...