കൊല്ലത്ത് അമിത ലോഡുമായി എത്തിയ ലോറിക്കായി വൈദ്യുതി ലൈൻ ഉയർത്തിയ 60കാരന് ഷോക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തടി ലോറിക്ക് മുകളിലിരുന്നയാൾക്ക് ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റു. പുത്തൂരിലാണ് സംഭവം. ചെങ്ങന്നൂർ സ്വദേശിയായ 60 വയസ്സുള്ള സന്തോഷിനാണ് ഷോക്കേറ്റത്. മരക്കഷണം കൊണ്ട് വൈദ്യതകമ്പി ഉയർത്തുന്നതിനിടെയാണ് ഷോക്കേറ്റത്.മണ്ഡപം ജംഗ്ഷന് തൊട്ടുമുന്നിലെ ലൈനാണ് പൊട്ടി വീണത്. 11 കെവി വരെ കടന്നുപോകുന്ന റോഡാണിത്. സന്തോഷിനെ ലൈൻ ഉയർത്തി നൽകാനായി വാഹനത്തിന് മുകളിൽ നിർത്തിയിരിക്കുകയായിരുന്നു. മരക്കഷ്ണം ഉപയോഗിച്ച് ലൈൻ കമ്പി ഉയർത്താനുള്ള സൌകര്യത്തിനായി സന്തോഷിന്റെ കൈവശം ഒരു ടോർച്ചുമുണ്ടായിരുന്നു. മരക്കഷ്ണം ഉപയോഗിച്ച് ലൈൻ ഉയർത്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടി വീണിട്ടും ലോറി മുന്നോട്ട് പോയതിന് പിന്നാലെയാണ് അപകടമുണ്ടായത്.

ഉടൻതന്നെ നാട്ടുകാർ ചേർന്ന് പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനു ശേഷം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടകരമായ രീതിയിൽ ഉയരത്തിൽ തടി കെട്ടിവെച്ചതാണ് അപകടത്തിന് കാരണമായത്. നാട്ടുകാർ ചേർന്ന് ലോറി തടഞ്ഞിട്ടു. പോലീസ് എത്തിയ ശേഷമാണ് സന്തോഷിനെ ആശുപത്രിയിലെത്തിക്കാനായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...