പ്രകൃതി വിരുദ്ധ പീഡനം, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി ; പോക്സോ കേസില്‍ 60കാരന് 40വര്‍ഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികന് നാല്‍പ്പത് വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ച് കോടതി. തടവിന് പുറമെ 35000 രൂപ പിഴയും അടക്കണം. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി(60) ക്കെതിരെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്. പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഇതേ വര്‍ഷം മറ്റു രണ്ട് കേസുകള്‍ക്കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷന്‍ എസ്.എച്ച്.ഒയും നിലവില്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എന്‍.ഒ സിബി, സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജംഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹന്‍ദാസ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സീനത്ത് ആണ് കേസില്‍ പ്രോസിക്യൂഷനെ സഹായിച്ചിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം ; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും

0
ന്യൂഡൽഹി: സമരത്തിലെ പോലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...