രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി ; 43കാരിക്കെതിരെ പരാതിയുമായി 65കാരൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയെന്ന് പരാതിയുമായി 65കാരൻ രം​ഗത്ത്. 43 കാരിയായ സ്ത്രീയ്ക്കെതിരെയാണ് പരാതിക്കാരന്‍ രം​ഗത്തെത്തിയിരിക്കുന്നത്. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു. തുടർന്ന്, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള 65 കാരന്‍ പെരിന്തല്‍മണ്ണ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 18-ന് രാത്രി സ്ത്രീ അവരുടെ ഫോണില്‍ നിന്നു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഘം ആശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20-ന് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...