പത്തനാപുരത്ത്‌ കല്യാണവീട്ടില്‍ സിപിഎം- സിപിഐ അം​ഗങ്ങളുടെ തമ്മിൽത്തല്ല് ; കൈ വിരൽ കടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: കല്യാണവീട്ടില്‍ സിപിഎം- സിപിഐ അം​ഗങ്ങൾ തമ്മിൽ ഉണ്ടായ അടിപിടിയില്‍ സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു. മൂലവട്ടത്തെ ഒരു വീട്ടില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണ് കടിച്ചെടുത്തത്. പാർട്ടി വിട്ടതു മുതൽ മഹേഷുമായി സിപിഎം പ്രവർത്തകർ തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11-ന് മൂലവട്ടം ജം​ഗ്ഷനിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

ഇതിനിടെ മഹേഷിന്റെ കൈവിരലിൽ സിപിഎം അം​ഗം കടി മുറുക്കി. മഹേഷിന്റെ നിലവിളി കേട്ട് വിരൽ വായിൽ നിന്നു പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. അരമണിക്കൂറിന് ശേഷമാണ് വിരലിൽ നിന്നും സിപിഎം മെമ്പർ കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി. എന്നാൽ, അവിടെയെത്തിയപ്പോഴാണ് വിരൽ ഇല്ലെന്ന വിവരം അറിയുന്നത്. നാട്ടുകാരും മഹേഷിന്റെ ബന്ധുക്കളും സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. ഒടുവിൽ, ആക്രമണം നടന്ന ഇടത്ത് നിന്ന് മുറിഞ്ഞു പോയ വിരൽ കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...