കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 : തിരുവല്ല താലൂക്ക് കുടുംബശ്രീ കലോത്സവം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 തിരുവല്ല താലൂക്ക് കുടുംബശ്രീ കലോത്സവം സമാപിച്ചു.
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും ഉള്ള അവസരം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ എഡിഎസ് തലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കലാ കായിക മേളയാണ് “അരങ്ങ് 2023-ഒരുമയുടെ പലമ”. കാവുംഭാഗം ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന തിരുവല്ല താലൂക്ക് തല കലോത്സവം അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം അധ്യക്ഷത വഹിച്ചു.

തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട കവിയൂർ, കോയിപ്പുറം, ഇരുവിപേരൂർ, തോട്ടപ്പുഴശ്ശേരി, കുറ്റൂർ, കടപ്ര, നിരണം, നെടുംമ്പ്രം, പെരിങ്ങര, തിരുവല്ല ഈസ്റ്റ്, വെസ്റ്റ് എന്നീ 11 സിഡി എസ്സുകളിൽ നടന്ന സി.ഡി.എസ്സ്തല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് താലൂക്ക് തല മത്സരത്തിൽ പങ്കെടുത്തത്.  കവിത പാരായണം, ലളിതഗാനം, പ്രസംഗം, മോണോ ആക്ട്, നാടൻപാട്ട്, സംഘഗാനം, മാപ്പിളപ്പാട്ട്, ഫാൻസി ഡ്രസ്സ്, പെൻസിൽ ഡ്രോയിങ്, കഥാരചന, കവിതാരചന, നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര, മറയൂരാട്ടം എന്നിങ്ങനെ ജൂനിയർ, സീനിയർ, പൊതു വിഭാഗങ്ങളിലായി മൂന്ന് സ്റ്റേജുകളിൽ നടന്ന ഗ്രൂപ്പ്, വ്യക്തിഗത മത്സരങ്ങളിൽ 225 കുടുംബശ്രീ അംഗങ്ങൾ മത്സരിച്ചു. ഏറ്റവും കൂടുതൽ പോയിന്റുകളോടെ നിരണം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. കോയിപ്പുറം സി.ഡി.എസ് രണ്ടാം സ്ഥാനവും തോട്ടപ്പുഴശ്ശേരി സിഡിഎസ് മൂന്നാം സ്ഥാനവും നേടി. എല്ലാ മത്സരവും മികച്ച നിലവാരം പുലർത്തി. താലൂക്ക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികൾ 27ന് പത്തനംതിട്ടയിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം  ലതാകുമാരി സി. കെ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് സി എസ്, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജു, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, നഗരസഭ കൗൺസിലർ അന്നമ്മ മത്തായി, പുലിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി കെ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ബിന്ദു രേഖ, സിഡിഎസ് ചെയർപേഴ്സൺമാരായിട്ടുള്ള ഉഷ രാജേന്ദ്രൻ, ഇന്ദിരാ ഭായി, രാധാ.കെ, ചന്ദ്രിക മുരളി, സജിനി കെ രാജു, ശാന്തമ്മ ശശി, സുജാ പി. കെ, ബിന്ദു, ലീലാമ്മ,  വത്സല ഗോപാലകൃഷ്ണൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർമാരായ ആരിയ എസ്.എ, അജിത്ത്. എസ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ, എൻ.യു.എൽ.എം ജീവനക്കാർ, സിഡിഎസ്സ് അക്കൗണ്ടന്റുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...