യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 66,000 റഷ്യൻ സൈനികർ ; റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

മോസ്കോ: യുക്രൈനുമായുള്ള യുദ്ധത്തിൽ 66,000-ലധികം റഷ്യൻ സൈനികർ മരിച്ചതായി സ്വതന്ത്ര റഷ്യൻ മാധ്യമമായ മീഡിയസോണ റിപ്പോർട്ട് ചെയ്തു. ബിബിസി റഷ്യൻ സർവീസുമായി ചേർന്നാണ് യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ പട്ടിക മീഡിയസോണ തയ്യാറാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ, കൊല്ലപ്പെട്ട 50,000 റഷ്യക്കാരുടെ പേരുകൾ കണ്ടെത്തിയതായി അവർ അറിയിച്ചിരുന്നു. ആ​ഗസ്ത് 30 വരെ, യുദ്ധത്തിൽ കൊല്ലപ്പെട്ട 66,471 റഷ്യൻ സൈനികരുടെ പേരുകൾ തങ്ങൾക്കറിയാമെന്ന് മീഡിയസോണയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ 4600ലധികം പേരാണ് മരണപ്പെട്ടത്. എന്നാൽ പല സൈനികരുടെയും മരണങ്ങൾ പരസ്യമാക്കാത്തതിനാൽ ഇത് കൃത്യമായ കണക്കല്ലെന്ന് അവർ കൂട്ടിച്ചേർത്തു. കുർസ്ക് മേഖലയിലെ യുക്രെയ്നിൻ്റെ ആക്രമണവുമായി പുതിയ മരണസംഖ്യകൾക്ക് ബന്ധമില്ലെന്ന് മീഡിയസോണയിലെ പത്രപ്രവർത്തക അനസ്താസിയ അലക്‌സെയേവ പറഞ്ഞു. നിർ‌ബന്ധിത സൈനികസേവനത്തിൽ ഏർപ്പെട്ട 172 സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് കണ്ടെത്തി. ഇതിൽ ഏറ്റവും ഉയർന്ന കണക്കുകൾ ആദ്യ മാസങ്ങളിലാണ്. എന്നാൽ ഇവർക്ക് പ്രൊഫഷണൽ സൈനിക കരാറുകളിൽ ഒപ്പിടാമെന്നതിനാൽ ഈ കണക്കുകൾ കൃത്യമല്ലെന്ന് മീഡിയസോണ എഡിറ്റർ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...