ആർ കെ ഡി പി പുനരധിവാസ പദ്ധതിക്ക് 67 കോടി രൂപ അനുവദിച്ചു : കമൽഹാർ ഐ എഫ് എസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ആർ കെ ഡി പി ആദിവാസി ഇതര പുനരധിവാസ പദ്ധതി പ്രകാരം കിഫ്‌ബി ഫണ്ടിൽ നിന്നും 67 കോടി രൂപ അനുവദിച്ചതായി ഫോറെസ്റ്റ് ചീഫ് കൺസർവേറ്റർ കമൽഹാർ ഐ എഫ് എസ് അറിയിച്ചു. കോന്നി കൊക്കാത്തോട് മേഖലയിലെ പുനരധിവാസ പദ്ധതി ഗുണഭോക്താകളുമായി കോന്നി ഇക്കോ ടൂറിസത്തിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭിച്ചിട്ടുള്ള അപേക്ഷകൾ തുടർനടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർക്ക്‌ കൈമാറിയിട്ടുണ്ട്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ലഭിച്ചിട്ടുള്ള 87 അപേക്ഷകൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. മുൻഗണനപ്രകാരം ആകും അപേക്ഷകൾ പരിഗണിക്കുക. കൊക്കാത്തോട്, അപ്പൂപ്പൻതോട് നിവാസികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു.

ആർ കെ ഡി പി പുനരധിവാസ പദ്ധതി നടപടിക്രമങ്ങളിലെ തടസങ്ങൾ നീക്കണമെന്ന് ആവശ്യപെട്ട് കൊക്കാത്തോട് നിവാസികൾ നവകേരള സദസ്സിൽ മുൻപ് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ പുനരധിവാസ പദ്ധതി പ്രകാരം കോന്നി വനം ഡിവിഷനിൽ ഡിവിഷൻ തല കമ്മറ്റിയിൽ ലഭിച്ച ലഭിച്ച പരാതികൾക്ക്  ഡിവിഷൻ തല കമ്മറ്റി കൂടി പരിശോധിക്കുകയും തുടർന്ന് കണ്ടെത്തിയ അപാകതകൾ പരിശോധിച്ച് തുടർ നടപടികൾക്കായി സ്പെഷ്യൽ തഹൽസീദാർക്ക് നൽകുകയും സ്പെഷ്യൽ തഹൽസീദാർ ഉൾപ്പെടുന്ന സംഘം സ്ഥലം പരിശോധന നടത്തി റിപ്പോർട്ട്‌ നൽകുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട്‌ റീജിയണൽ കമ്മറ്റിക്ക്‌ സമർപ്പിച്ചതിന് ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. മൂന്ന് മാസത്തിന് ഉള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കും എന്നും സി സി എഫ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...

വിവാദ ‘ബഹിരാകാശ കണ്ണാടി’ പദ്ധതിക്ക് യു.എസ് അനുമതി

0
വാഷിംഗ്ടൺ: രാത്രി സമയങ്ങളിലും ഭൂമിയിലേക്ക് ആവശ്യാനുസരണം സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം , പോലീസ് ഉദ്യോഗസ്ഥൻ സർവീസ് പിസ്റ്റൾ എടുത്ത് ഭാര്യയെ വെടിവെച്ചുകൊന്നു

0
ന്യൂഡൽഹി: സ്കൂട്ടർ യാത്രയ്ക്കിടെയുണ്ടായ തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ...