പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് അതീവ ​ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്നും മുൻ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവർഷമായി കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. പകർച്ചപ്പനി ഉണ്ടാകുന്ന ഘട്ടത്തിലാണ് ഡോക്ടർമാരില്ലാതെ ആശുപത്രി അടച്ചിടുന്നത്. സംസ്ഥാനത്തെ ആരോ​ഗ്യമേഖലയെ സംബന്ധിച്ച് അതീവ ​ഗുരതരമായ സാഹചര്യമാണിത്. സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം.

ഞങ്ങളുടെ ഹണിമൂൺ പിരീഡാണെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. എങ്ങനെയാണ് ഒരു ആരോ​ഗ്യമന്ത്രിക്ക് അങ്ങനെ പറയാൻ കഴിയുക. കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾക്ക് പണം ഈടാക്കുന്നു എന്നാണ് കേൾക്കുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്. നമ്മുടെ വീടിന്റെ അടുത്തുള്ള ആരോ​ഗ്യ കേന്ദ്രത്തെ കുടുംബാരോ​ഗ്യ കേന്ദ്രമാക്കി ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കി. ഒരു അസുഖം വന്നാൽ തൊട്ടടുത്ത് മികച്ച ചികിത്സ ലഭ്യമാകും എന്ന ജനങ്ങളുടെ വിശ്വാസത്തെയാണ് യുഡിഎഫ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. – വീണാ ജോർജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....