രാജ്യാന്തര ചലച്ചിത്രമേള നാളെ : ആട്ടത്തിൻ്റെ രണ്ടാം പ്രദർശനം ഉൾപ്പടെ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത്സരവിഭാഗത്തിലെ മലയാള ചിത്രമായ ത‌ടവ്, ‍ജിയോബേബിയുടെ കാതൽ ,നവാഗതനായ ആനന്ദ് ഏകർഷിയുടെ ആട്ടം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ, ഫൈവ് ഫസ്റ്റ് ‍ഡേറ്റ്സ്, ബി 32 മുതൽ 44 വരെ, എന്നെന്നും തുടങ്ങി ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഹോമേജ് വിഭാഗത്തിൽ ഡിസ്റ്റന്റ് വോയ്സെസ് സ്റ്റിൽ ലീവ്സ്, കസിൻ ആഞ്ചെലിക്ക, ബ്രിക് ആൻഡ് മിറർ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ഉൾപ്പെടെ 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച പ്രദർശിപ്പിക്കും. ജൂറി ഫിലിം വിഭാഗത്തിൽ റീത്ത അസെവെഡോ ഗോമ്സിന്റെ ദി പോർച്ചുഗീസ് വുമണും മൃണാൽ സെൻ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ദി ഗറില്ല ഫൈറ്ററുമാണ് നാളെ പ്രദർശിപ്പിക്കുന്നത് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ഓസ്കാർ ചിത്രങ്ങൾ സ്ക്രീനിലെത്തും.റാഡു ജൂഡിന്റെ ഡുനോട്ട് എക്സ്പെക്റ്റ് ‌ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്, നിക്കോള ആർസെനിന്റെ ദി പ്രോമിസ്ഡ് ലാൻഡ്, ഫിലിപ്പെ ഗാൽവെസ് ഹാർബെലിന്റെ ലാറ്റിനമേരിക്കൻ ചിത്രം ദി സെറ്റിലേഴ്സ് , സ്റ്റീഫൻ കോമാന്ററൽ ചിത്രം ബ്ലാഗാസ് ലെസൻസ്, പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ഭൂട്ടാൻ ചിത്രം ദി മോങ്ക് ആൻഡ് ദി ഗൺ, അമർ ഗമാൽ സംവിധാനം ചെയ്ത യെമൻ ചിത്രം ദി ബേർഡൻഡ്, വിം വിൻഡേഴ്സിന്റെ പെർഫെക്ട് ‍ഡെയ്സ് എന്നിവയാണ് ചൊവാഴ്ച്ച പ്രദർശിപ്പിക്കുന്ന ഓസ്കാർ എൻട്രി നേടിയ ചിത്രങ്ങൾ. ‌

കലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തു‌ടങ്ങി അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൺ‌ട്രി ഫോക്കസ് വിഭാഗത്തിൽ ഇൻ എ സെർട്ടൻ വേ പ്രദർശിപ്പിക്കും. ഇന്നസെൻസ്, ക്യൂബ ലിബ്രെ, ദി മേജർ എന്നീ ചിത്രങ്ങളു‌ടെ അവസാന പ്രദർശനവും ഇന്നാണ്. ഷാരൂഖ്ഖാൻ ചവാടയുടെ വിച്ച് കളർ, ഡൊമിനിക് സഗ്മ ചിത്രം റാപ്ചർ, ഉത്തം കമാട്ടിയുടെ ഖേർവാൾ , ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്ട് നമ്പർ, എ ഇയർ ഓഫ് ദി ക്വയറ്റ് സൺ, ദി സ്പൈറൽ, അനിമേഷൻ വിഭാഗത്തിൽ ഇസബെൽ ഹെർഗ്വേറയുടെ സുൽത്താനാസ് ഡ്രീം എന്നീ ചിത്രങ്ങളുടെ പ്രദർശനവും നാളെ ഉണ്ടാകും. ഡിയാഗോ ഡെൽ റിയോ ചിത്രം ഓൾ ദി സൈലൻസ്, ദി സ്നോസ്റ്റോം തു‌ടങ്ങി 10 ചിത്രങ്ങളു‌ടെ രണ്ടാം പ്രദർശനം ന‌‌ടക്കും. ലോക സിനിമ വിഭാഗത്തിൽ നാളെ പ്രദർശിപ്പിക്കുന്ന 26 ചിത്രങ്ങളിൽ അഡൂറ ഓണഷീലിന്റെ ഗേൾ, ഡെൽഫിൻ ജിറാർഡിന്റെ ത്രൂ ദി നൈറ്റ്, ബൊഹീമിയൻ, മ്യൂസിക്, എക്സ്പ്ലനേഷൻ ഫോർ എവരിതിങ്, മരീന വ്രോടയു‌ടെ സ്റ്റെപ്നെ എന്നിവയും വിരുന്നൊരുക്കും.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെട്രോൾ-ഡീസൽ വിതരണം : കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ...

0
ദില്ലി: പെട്രോൾ-ഡീസൽ വിതരണത്തിൽ പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ...

കശ്മീരി വ്യാപാരികളെ വേട്ടയാടുന്നു; മട്ടൺ വ്യാപാരികളുടെ സമരത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
ശ്രീനഗർ: ജമ്മു കശ്മീരിലെ വിപണികളിൽ മട്ടൺ കിട്ടാതായതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്...

ഡൽഹിയിലെ ചായക്കച്ചവടക്കാരന്റെ വീട്ടിൽ പോലീസ് റെയ്ഡ്; ഡൽഹി പൊലീസിനെതിരെ അഭിജീത് ദിപ്കെ

0
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള ജന്തര്‍ മന്തറിലെ...

തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫ് മാർച്ച്: കെ.എസ്. ശബരീനാഥനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ചിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കെ...