കോന്നി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് വിവരങ്ങൾ വൈകി നൽകി എന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ അസുഖബാധിതനായി എത്തിച്ച ശബരിമല മാളികപുറം നാഗരുനട കീഴ്‌ശാന്തിയുടെ ഡിസ്ചാർജ് വിവരങ്ങൾ നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചുവെന്ന് പരാതി. തിങ്കളാഴ്ച ഉച്ചയോടെ ആണ് ശബരിമല നാഗരുനട മേൽശാന്തി അമ്പലപ്പുഴ വൈശ്യം പറമ്പിൽ മനു ആനന്ദിനെ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചത്. വയറിന് അസുഖം ബാധിച്ച ഇയാളുടെ രക്തത്തിൽ കൗണ്ട് കുറഞ്ഞതായും പറയുന്നു. എന്നാൽ താൻ ആലപ്പുഴയിലെ ആശുപത്രിയിലേക്ക് പൊക്കോളാം എന്ന് ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചു എങ്കിലും അവിടേക്ക് പോകാൻ അസുഖം സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ നൽകുകയില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. മനു ആനന്ദ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും കോന്നി മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. അസുഖത്തെ തുടർന്ന് ആദ്യം സന്നിധാനം ആശുപത്രിയിലും പിന്നീട് പമ്പ ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകിയിരുന്നു. ഇതിന് ശേഷമാണ് കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് മാധ്യമ പ്രവർത്തകർ എത്തി ആശുപത്രി സുപ്രണ്ടിനെ വിവരം അറിയിക്കുകയും ഡോക്ടർ ഡിസ്ചാർജ് സംബന്ധിച്ച വിവരങ്ങൾ നൽകാൻ തയ്യാറാവുകയുമായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...