Wednesday, December 6, 2023 12:23 pm

69ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം നാളെ (20)തിരുവല്ലയില്‍

പത്തനംതിട്ട : 69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ നാളെ (20) രാവിലെ 10ന് തിരുവല്ല വിജയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് വിതരണം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, കെ.പി. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍. സനല്‍കുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ സഹദേവന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി. ഗോപകുമാര്‍, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍. പ്രസാദ്, ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റ് എം.ജി. രാമദാസ്, കെസിഇയു ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, കെസിഇസി ജനറല്‍ സെക്രട്ടറി വി.എം. അനില്‍, കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍, സംസ്ഥാന സഹകരണ യൂണിന്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് 1.30ന് സെമിനാര്‍ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയം മുന്‍ പിഎസ്സി ചെയര്‍മാന്‍ ഗംഗാധര കുറുപ്പ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ബി.പി. പിള്ള,  മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ആറന്മുള സഹകരണ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദു പി നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ് മോഡറേറ്ററാകും. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റിയംഗം പി.ജെ. അജയകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ പത്തനംതിട്ട എം.പി. ഹിരണ്‍ എന്നിവര്‍ പങ്കെടുക്കും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ; കോണ്‍ഫറന്‍സിങ് നിര്‍ത്തി കര്‍ണാടക ഹൈക്കോടതി

0
ബെംഗളൂരു : ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ...

ഷട്ടില്‍ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

0
കല്‍പ്പറ്റ : ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ്...

മിഷോങ് ചുഴലിക്കാറ്റ് : 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്

0
ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട്...

സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു : നാസർ ഫൈസി കൂടത്തായി

0
കോഴിക്കോട് : സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ്...