ന്യൂഡല്‍ഹി: യുപിഐ ഇടപാടില്‍ റെക്കോര്‍ഡ്. യുപിഐ വഴിയുള്ള പണമിടപാടുകള്‍ 600 കോടിയിലെത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) ഇടപാടുകളിലെ റെക്കോര്‍ഡ് ട്വീറ്റ് ചെയ്തത്.
അതേസമയം മികച്ച നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സമ്ബദ് വ്യവസ്ഥയെ അഴിമതി മുക്തമാക്കണമെന്നുള്ള ജനങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.