കോഴിക്കോട് : പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളേയും ഭര്‍ത്താവിനേയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റുചെയ്തു. കോഴിക്കോട് പാലോര്‍ മല സ്വദേശി പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവരടക്കം ഏഴ് പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രണയ വിവാഹത്തിന് പിന്തുണ നല്‍കിയതിന് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ബന്ധുവിനും സുഹൃത്തിനും നേരത്തെ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന്റെ ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരുടെയും സുഹൃത്ത് റനീഷിനും മര്‍ദനമേറ്റു. കോവൂരിലെ കട അടച്ച് മടങ്ങുമ്പോള്‍ വീടിന് മുന്നില്‍ തടഞ്ഞുനിര്‍ത്തിയാണ് റനീഷിനെ മര്‍ദിച്ചത്. ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രണയിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷന്‍ ; അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റുചെയ്തു
RECENT NEWS
Advertisment