Wednesday, September 11, 2024 10:15 pm

പാര്‍ക്കില്‍ കളിക്കുന്നതിനിടെയില്‍ വെള്ളക്കെട്ടില്‍ വീണ് 7 വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പാര്‍ക്കില്‍ കളിക്കുന്നതിനിടെയില്‍ വെള്ളക്കെട്ടില്‍ വീണ് 7 വയസുകാരന് ദാരുണാന്ത്യം. അമന്‍ വിഹാര്‍ സ്വദേശിയായ തരുണ്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. ഡല്‍ഹിയിലെ റോഹിണിയിലെ സെക്ടര്‍ 20ലെ പാര്‍ക്കില്‍ ശനിയാഴ്ചയാണ് സംഭവം. കുട്ടി വെള്ളക്കെട്ടില്‍ വീണതായും സഹായം ആവശ്യപ്പെട്ടുമുള്ള സന്ദേശം പോലീസിന് ലഭിക്കുന്നത് ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ്. അമന്‍ വിഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ എത്തിയപ്പോഴേയ്ക്കും കുട്ടിയെ കാണാതായിരുന്നു. പിന്നാലെ ഏറെ നേരം വെള്ളക്കെട്ടില്‍ തെരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഴവെള്ളം നിറഞ്ഞ് രൂപം കൊണ്ട വെള്ളക്കെട്ടില്‍ വീണാണ് ഏഴ് വയസുകാരന്‍ മരിച്ചതെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന് കേസ് എടുത്ത പോലീസ് സമീപത്തെ സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം 18 പേരാണ് ഡല്‍ഹിയിലെ വിവിധ വെള്ളക്കെട്ടുകളില്‍ വീണും മഴക്കെടുതിയിലും മരിച്ചിട്ടുള്ളത്. ഇതില്‍ ആറ് പേരും കുട്ടികളാണ്. മൂന്ന് മുതല്‍ 10 വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഓണത്തോടനുബന്ധിച്ച് വിപണിയിൽ സംയുക്ത പരിശോധന

0
പീരുമേട് : ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിത വിലക്കയറ്റം എന്നിവ...

പിറവത്ത് നാലുമാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു ; അയൽവാസിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

0
കൊച്ചി: അയൽവാസിയുടെ ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി രാജീവിനെതിരെ ജാമ്യമില്ലാ...

എആര്‍എമ്മില്‍ മോഹന്‍ലാലും ? ; സര്‍പ്രൈസ് പുറത്തുവിട്ട് ടൊവിനോ

0
ടൊവിനോ തോമസ് നായകനാകുന്ന എആര്‍എം എന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പരിണയം പദ്ധതി: മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും വിവാഹധനസഹായം...