യുപിയിലെ ഷോപ്പിങ് മാളിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം ; ബലാത്സം​ഗം ചെയ്ത് കൊന്നതെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ​ഗാസിയാബാ​ദിലെ രാജ്ന​ഗറിലാണ് സംഭവം. അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സം​ഗംചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. കാണാതായ കുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിന്റെ ബേസ്മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. കുട്ടിയും മാതാപിതാക്കളും മാളിനോട് ചേർന്നുള്ള താത്കാലിക ഷെഡ്ഡിലാണ് താമസം. ഇവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ബലാത്സം​ഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നി​ഗമനം. ചിലർ പെൺകുട്ടിയെ ചിപ്സും മിഠായിയും ശീതളപാനീയവും നൽകിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബാം​ഗങ്ങളുടെ ആരോപണം.

ശനിയാഴ്ച പുലർച്ചെ മാളിന്റെ ബേസ്മെന്റിൽ ന​ഗ്നമായി ചോരയിൽകുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റിരുന്നു. കൈയും കാലും ഒടിഞ്ഞനിലയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സംശയമുള്ള ചിലരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണർ പ്രിയശ്രീ പാൽ മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുണ്ട്. ചിലർ കസ്റ്റഡിയിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഇതിനുശേഷം മാത്രമേ ബലാത്സം​ഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂവെന്നും എസിപി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....