രണ്ടാനച്ഛന്റെ പീഡനം ; രക്ഷിതാക്കൾ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ ഏഴുവയസുകാരൻ വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: രക്ഷിതാക്കൾ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ ഏഴുവയസുകാരൻ വീടിന് തീയിട്ടു. യു.എസിലെ വടക്കുപടിഞ്ഞാറൻ ചാൾസ്റ്റണിലെ ജാക്സൺ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ തീപടർന്നതിന്റെ ചിത്രം പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷിതാക്കൾ വീടിനകത്ത് കിടന്നുറങ്ങുമ്പോൾ കുട്ടി വീടിനു തീയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. അതിന്റെ ദേഷ്യത്തിലാണ് കുട്ടി രക്ഷിതാക്ക ഉറങ്ങുമ്പോൾ വീടിന് തീയിട്ടതെന്ന് പോലീസ് പറഞ്ഞു.

വീടിനകത്തുണ്ടായിരുന്ന രണ്ടുപേർക്കും ചെറിയ പൊള്ളലേറ്റെങ്കിലും ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ രണ്ടാനച്ഛനെ ബാല പീഡനത്തിന് അറസ്റ്റ് ചെയ്തു. ആരോൺ ഹഫോഡ് എന്ന 38 കാരനാണ് അറസ്റ്റിലായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. യു.എസിൽ കുട്ടികൾ അറസ്റ്റിലാകുന്നത് അപൂർവ സംഭവമല്ല. 2017-2018 വർഷത്തിൽ 700ലധികം എലമെന്ററി സ്കൂൾ വിദ്യാർഥികൾ യു.എസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ​ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...