പോക്സോ കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 95000 രൂപ പിഴയും. മലയാലപ്പുഴ സ്വദേശി സെൽവൻ എന്നുവിളിക്കുന്ന സുരേ(50) ഷിനെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ),ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. ഐ പി സി വകുപ്പ് 451 പ്രകാരം. ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പോക്സോയിലെ 7,8 വകുപ്പുകൾ പ്രകാരം 4 വർഷവും 40000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 3 മാസം കഠിനതടവ് കൂടി.

പോക്സോയിലെ വകുപ്പുകൾ 11,12 അനുസരിച്ച് 2 വർഷം കഠിനതടവും 30000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസംകൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും പിഴത്തുക ഇരയ്ക്ക് നൽകണം.പ്രതി കഴിഞ്ഞ വർഷം വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ സെപ്റ്റംബർ 14 മുതൽ കസ്റ്റഡിയിലാണ്. സെപ്റ്റംബർ 10 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ കയറി ലൈംഗിക അതിക്രമം കാട്ടുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു എന്നാണ് കേസ്. പോലീസ് ഇൻസ്‌പെക്ടർ ലീലാമ്മ എ ആർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....