വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വധശ്രമക്കേസിലെ പ്രതി ഇലവുംതിട്ട പോലീസിന്റെ പിടിയിലായി. നിരവധി അടിപിടി കേസുകളിൽ പ്രതിയായ മെഴുവേലി കല്ലൻമോടി വയ്യാനത്ത് പുത്തൻ വീട്ടിൽ ഷാജി പണിക്കരുടെ മകൻ ഷിജു ആർ പണിക്കരെ(29)യാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കല്ലൻമോടി പാറയിൽ വീട്ടിൽ സോമൻ ടി പി(58)യ്ക്കാണ്  ഗുരുതരമായ പരിക്കേറ്റത്. പ്രതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചപ്പോൾ ഒഴിഞ്ഞുമാറിയത്തിനെതുടർന്ന് കീഴ്ത്താടിയെല്ലിന് പരിക്കേൽക്കുകയായിരുന്നു. ബുധൻ ഉച്ചയ്ക്ക് കല്ലൻമോടി റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. ഷിജുവിന്റെ പിതാവുമായി സോമൻ മുമ്പ് വാക്കുതർക്കമുണ്ടായ കാരണം പറഞ്ഞാണ്  ഉപദ്രവിച്ചത്.

ഇടികൊണ്ട് താഴെവീണ സോമന്റെ നെഞ്ചിൽ കയറിയിരുന്ന് തലയിലും മുഖത്തും ഷിജു മർദ്ദിച്ചു. സംഭവത്തിൽ കേസെടുത്ത ഇലവുംതിട്ട പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ ഇയാൾ മുങ്ങി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ, പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന്ന് നിയോഗിച്ചു. നെടിയകാലയിൽ വെച്ച് ഇന്നുരാവിലെ പ്രതിയെ പിടികൂടുകയായിരുന്നു. പന്തളം പോലീസ് സ്റ്റേഷനിൽ  രജിസ്റ്റർ ചെയ്ത വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഷിജു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി, എസ് ഐമാരായ വിഷ്ണു ആർ, കെ എൻ അനിൽ, എസ് സി പി ഓ സന്തോഷ്‌കുമാർ, സി പി ഓ മായ രാജേഷ്, അനിൽ,ആഷർ, സച്ചിൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...