പ്രവാചക നിന്ദ : ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: പ്രവാചക നിന്ദ കേസില്‍ തെലങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്റ്റില്‍. സമാനമായ കേസില്‍ അറസ്റ്റിലായ രാജാ സിങ്ങിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 41 എ പ്രകാരം ഹൈദരാബാദ് പോലീസ് രാജാ സിങ്ങിന് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പ്രവാചക നിന്ദ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ രാജാ സിങ്ങിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

ആദ്യത്തെ കേസില്‍ രാജാ സിങ്ങിന് ജാമ്യം നല്‍കിയതിന് എതിരെ ഹൈദരബാദ് പോലീസ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനാണ് രാജാ സിങ്ങിന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 20ന് ഹൈദരാബാദില്‍ നടത്തിയ ഒരു പരിപാടിയുടെ പേരില്‍ ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയെ ആക്ഷേപിച്ച്‌ രാജാ സിങ് രംഗത്തെത്തിയിരുന്നു. അതിനിടെയായിരുന്നു എംഎല്‍എയുടെ പ്രവാചക നിന്ദാ പരാമര്‍ശം ഉണ്ടായത്.

ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച സിങ്ങ് പരിപാടി തടസ്സപ്പെടുത്തുമെന്നും വേദിയുടെ സെറ്റ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ, ഈ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീഡിയോയുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുമെന്ന് രാജാ സിങ് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...