Saturday, April 20, 2024 11:03 am

വിവാഹ സൽക്കാരത്തിൽ വിളമ്പിയ ‘രസഗുള’ കഴിച്ച് യുപിയിൽ 70 പേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

കനൗജ്: ഉത്തർപ്രദേശിൽ വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള കഴിച്ച 70 ഓളം പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കമുള്ളവർ നിരീക്ഷണത്തിലാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗരിമ സിംഗ് പറഞ്ഞു. വിവാഹ വിരുന്നിലെ ഭക്ഷണം കഴിച്ച 200 ഓളം ആളുകളിൽ 70 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തിന് ശേഷം രസഗുള കഴിച്ചതോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

Lok Sabha Elections 2024 - Kerala

ഛർദ്ദിച്ച് അവശരായ അർസൂ (1), യൂസഫ് (2), ഷിഫ (4), അസ്‌റ (5), സാസിയ (7), ഇർഫാൻ ഖാൻ (48), സുൽത്താൻ (52), റിയാസുദ്ദീൻ (55) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ ആശുപത്രിയിലെ എല്ലാ രോഗികളുടെയും നില തൃപ്തികരമാണെന്നും ചിലരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശക്തി ബസു പറഞ്ഞു. വിരുന്നിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും രസഗുള കഴിച്ചിരുന്നു. ഇവർക്കെല്ലാം ശീരീക അസ്വസ്ഥതകളുണ്ടായെന്നും വിവധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപ്പർ കുട്ടനാട്ടിൽ നെൽക്കൃഷി വിളവെടുപ്പ് അവസാന ഘട്ടത്തിലെത്തി

0
തിരുവല്ല : അപ്പർ കുട്ടനാട്ടിൽ നെൽക്കൃഷി വിളവെടുപ്പ് അവസാന ഘട്ടത്തിലെത്തി. ജില്ലയിൽ...

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡിലീറ്റ് ചെയ്യണം, അല്ലെങ്കില്‍ കടുത്ത നടപടി ; സുപ്രീംകോടതി

0
ഡല്‍ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല...

ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

0
കുറവൻകുഴി : ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കോയിപ്രം...