പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നു സ്പെഷ്യല്‍ ട്രെയിനുകളിലായി ചൊവ്വാഴ്ച 70 പത്തനംതിട്ട ജില്ലക്കാര്‍കൂടി എത്തി. ഇവരില്‍ 21 പേരെ കോവിഡ് കെയര്‍ സെന്ററിലും 49 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. 36 പുരുഷന്മാരും 33 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെയാണ് 70 പേര്‍.
ന്യൂഡല്‍ഹി-തിരുവനന്തപുരം ട്രെയിനില്‍ 14 പുരുഷന്മാരും 13 സ്ത്രീകളും ഉള്‍പ്പടെ 27 പേരാണുണ്ടായിരുന്നത്. മുംബൈ-തിരുവനന്തപുരം ട്രെയിനില്‍ 14 പുരുഷന്മാരും, എട്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 23 പേര്‍ ജില്ലയിലെത്തി. നിസാമുദ്ദീന്‍-എറണാകുളം ട്രെയിനില്‍ എട്ട് പുരുഷന്മാരും, 12 സ്ത്രീകളുമുള്‍പ്പടെ 20 പേരാണ് ജില്ലയില്‍ നിന്നുണ്ടായിരുന്നത്.