സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി : മന്ത്രി കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകള്‍ 146 ആണ്. അഞ്ചുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായിയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച അവലോകനം നടത്തിയപ്പോള്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമായിരുന്നു. അതിലൊരു കുട്ടിയാണ് ഇന്നലെ മരിച്ചത്. നിപ ബാധിച്ച് ചികിത്സയിലുള്ള ആള്‍ക്കു മാത്രമേ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതുവരെ 38 പേര്‍ക്ക് പരിശോധന നടത്തി. ഇതില്‍ 37 പേരും നെഗറ്റീവ് ആണ്.

പകര്‍ച്ചവ്യാധികളുടെ സംഖ്യ ഇത്തവണ കൂടുതലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഇതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷന്‍ മൂഡിലായി. അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായി എന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം കണക്കിലെടുത്ത് പരിശോധനകള്‍ ആരോഗ്യവകുപ്പ് കുറേക്കൂടി വിപുലമാക്കിയിട്ടുണ്ട്.

രോഗപ്പകര്‍ച്ച, രോഗവ്യാപനം, രോഗപ്രതിരോധം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ വേണ്ടി കലണ്ടര്‍ തയ്യാറാക്കും. ഓരോ സീസണിലും വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...