പാചകം ചെയ്യവെ 70കാരിയെ വെട്ടിപ്പരിക്കേൽപിച്ചു ; ഭർത്താവ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. തുടർന്ന്, ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി ബാബു(70) വിനാണ് വെട്ടേറ്റത്. ഭർത്താവ് എം.ടി. ബാബു ആണ് പിടിയിലായത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കെ പിറകിലൂടെ വന്ന് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങി ഓടിയതിനാൽ കൂടുതൽ ആക്രമണത്തിൽ നിന്നും ഒഴിവായി. നിലവിളി ശബ്ദം കേട്ട് അയൽവാസികളെത്തിയാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്.

അമ്മിണിയുടെ നെറ്റിയുടെ ഇടത്ത് വശത്തും ഇടത്തുകൈയ്ക്കും മുറിവേറ്റു. തലക്കടിയും ഏറ്റിട്ടുണ്ട്. ഇവരെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ എസ്.ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം നടന്ന വീട്ടിൽ നിന്നുമാണ് ഭർത്താവ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറേനാളായി മാനസികരോഗത്തിന് ചികിത്സയിലാണന്ന് പൊലീസ് പറഞ്ഞു. അമ്മിണിയും ബാബുവും മാത്രമാണ് വീട്ടിൽ കഴിയുന്നത്. ഏകമകൾ വിദേശത്താണുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...

പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി

0
തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍...

സ്വരസൗന്ദര്യത്തിന് വിട ; എസ്. ജാനകി അന്തരിച്ചു

0
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം....