ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ ; 71കാരനും കൊട്ടേഷൻ സംഘവും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 35 കാരിയായ ഭാര്യയെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ കൊടുത്ത 71 വയസുകാരന്‍ പിടിയില്‍. വിവാഹമോചനം ചെയ്യാന്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യയെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തത്. സംഭവത്തില്‍ രണ്ട് പേരടങ്ങിയ കൊട്ടേഷന്‍ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കൊലയാളികള്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നിരവധി കുത്തേറ്റ നിലയില്‍ യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് നിന്ന് കണ്ടെത്തി.

ഡല്‍ഹി രജൗരി ഗാര്‍ഡനില്‍ താമസിക്കുന്ന എസ്‌കെ ഗുപ്ത എന്നയാള്‍ ഏതാണ്ട് 6 മാസങ്ങള്‍ക്കു മുന്‍പാണ് വിവാഹം കഴിച്ചത്. സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ അമിത് ഗുപ്തയെ (45) ഇവര്‍ സംരക്ഷിക്കുമെന്ന് കരുതിയായിരുന്നു വിവാഹം. എന്നാല്‍, ഭാര്യ ഇതിനു തയ്യാറായില്ല. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ ഒരു കോടി രൂപ നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ഗുപ്ത കൊട്ടേഷന്‍ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...