പത്തനംതിട്ട : ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനം വര്‍ണാഭമായ പരിപാടികളോടെ ജില്ലാ ആസ്ഥാനത്ത് നാളെ ആഘോഷിക്കും. സഹകരണ- ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും.
പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നാളെ രാവിലെ എട്ടിന് സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ ആരംഭിക്കും. 8.35 ന് മുഖ്യാതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. 8.45ന് വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും 8.55ന് മുഖ്യാതിഥി റിപ്പബ്ലിക്ദിന സന്ദേശവും നല്‍കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും എന്‍.സി.സി, റെഡ്ക്രോസ്, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും സ്‌കൂള്‍ ബാന്‍ഡ്‌സെറ്റുകളും ഉള്‍പ്പെടെ 29 പ്ലാറ്റൂണുകളും പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിറിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍, പറക്കോട് അമൃത ബോയ്‌സ് എച്ച്എസ്, കോന്നി ആര്‍വി എച്ച്എസ്എസ്, പത്തനംതിട്ട അമൃത വിദ്യാലയം എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിക്കും.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വീടുകളും കടകമ്പോളങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. റിപ്പബ്ലിക്ദിന പരേഡിലും സാംസ്‌കാരിക പരിപാടികളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ടീമുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പരേഡില്‍ 29 പ്ലാറ്റൂണുകള്‍ അണിനിരക്കും
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 29 പ്ലാറ്റൂണുകളാണ് അണിനിരക്കും. എസ്.ഐ: പി.ജെ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാത്തിന്റെ പ്ലാറ്റൂണ്‍ ഒന്നാമതായി എത്തും. തുടര്‍ന്ന് ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, വടശേരിക്കര ഗവ. എം.ആര്‍.എസ് എന്നിവര്‍ അണിനിരക്കും. രണ്ടാം നിരയില്‍ എന്‍.സി.സി അണ്ടര്‍ ഓഫീസര്‍ നാഗരാജന്റെ നേതൃത്വത്തില്‍ ജില്ലാ എന്‍.സി.സി പതിനാലാം കേരള ബറ്റാലിയനില്‍ തുടങ്ങി തൈക്കാവ് ജി.എച്ച്.എസ്.എസ്, ഐരവണ്‍ പി.എസ്.വി.പി.എം.എച്ച്.എസ്.എസ്, തെങ്ങമം ഗവ.എച്ച്.എസ്.എസ്, കുമ്പനാട് വിവേകാനന്ദാ ഗേള്‍സ് എച്ച്.എസ്, മൈലപ്ര എസ്.എച്ച്. എച്ച്.എസ്, ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് എന്നിവര്‍ അണിനിരക്കും. മൂന്നാം നിരയില്‍ തണ്ണിത്തോട് സെന്റ്.ബെനഡിക്റ്റ്‌സ് എച്ച്.എസ്, തട്ടയില്‍ എന്‍.എസ്.എസ് എച്ച്.എസ്, മല്ലശ്ശേരി സെന്റ് മേരീസ് ആര്‍.ഇ.എം.എച്ച്.എസ് (സ്‌കൗട്‌സ്), പ്രമാടം നേതാജി എച്ച്.എസ്, മൈലപ്ര മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി സെന്റ് മേരീസ് ആര്‍.ഇ.എം.എച്ച്.എസ്(ഗൈഡ്‌സ്)എന്നിവര്‍ അണിനിരക്കും.
നാലാം നിരയില്‍ പ്രമാടം നേതാജി എച്ച്.എസ്(ഗൈഡ്‌സ്), മൈലപ്ര മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ് (ഗൈഡ്‌സ്), ചിറ്റാര്‍ ലിറ്റില്‍ എയ്ഞ്ചല്‍സ് ഇ.എം.എച്ച്.എസ്, പ്രമാടം നേതാജി എച്ച്.എസ് (റെഡ്‌ക്രോസ്), പത്തനംതിട്ട സെന്റ് മേരീസ് എച്ച്.എസ്, നരിയാപുരം സെന്റ്.പോള്‍സ് എച്ച്.എസ് എന്നിവരും അഞ്ചാം നിരയില്‍ മൈലപ്ര എസ്.എച്ച്.എച്ച്.എസ്, ചിറ്റാര്‍ ലിറ്റില്‍ എയ്ഞ്ചല്‍സ് ഇ.എം.എച്ച്.എസ് (റെഡ്‌ക്രോസ്), ചെങ്ങരൂര്‍ സെന്റ്.തെരേസാസ് എച്ച്.എസ് എന്നിവര്‍ അടങ്ങിയ 29 പ്ലാറ്റൂണുകള്‍ റിപ്പബ്ലിക്ദിന പരേഡില്‍ അണിനിരക്കും.