കൊച്ചി : എറണാകുളം ജില്ലയില്‍ നിന്ന് ലോറിയില്‍ കടത്തികൊണ്ടുപോയ 72ഓളം അന്യസംസ്ഥാന തൊഴിലാളികളെ തമിഴ്‌നാട്ടില്‍ പോലീസ് പിടികൂടി. ഇവരെ രാജസ്ഥാനിലേക്കായിരുന്നു കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളിയില്‍ തമിഴ്‌നാട് പോലീസാണ് ലോറി തടഞ്ഞത്. ഒരു ലോറിയില്‍ 72 തൊഴിലാളികളെ കുത്തിനിറച്ചായിരുന്നു യാത്ര. കേരളത്തിലെ പോലീസുദ്യോഗസ്ഥര്‍ തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 72 തൊഴിലാളികളെയും തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളില്‍ കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുവന്നുകൊണ്ടിരിക്കുന്നു. ഇവര്‍ കൊച്ചിയിലെത്തിയ ശേഷം ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.
കേരളത്തില്‍ നിന്നും ലോറിയില്‍ കടത്തിക്കൊണ്ടുപോയ 72 അന്യസംസ്ഥാന തൊഴിലാളികളെ തമിഴ്‌നാട്ടില്‍ പോലീസ് പിടികൂടി ; ഇവരെ തിരികെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു
RECENT NEWS
Advertisment