തൊഴില്‍ കണ്ടെത്താന്‍, തൊഴിലാളിയെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദൈനംദിന ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരായവരുടെ സേവനം ലഭ്യമാക്കുന്നതിനായി തൊഴില്‍ വകുപ്പ് ആവിഷ്‌കരിച്ച സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നു. ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കും ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം.

മരപ്പണിക്കാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, നിര്‍മാണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തെങ്ങു കയറ്റക്കാര്‍, തുണി അലക്ക്- തേപ്പ് ജോലിക്കാര്‍, വീടുകളിലെത്തി ഷുഗര്‍, കൊളസ്ട്രോള്‍ പരിശോധന നടത്തുന്നവര്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നവര്‍, തുടങ്ങി നിലവില്‍ 42 തൊഴിലുകളില്‍ രജിസ്റ്റര്‍ ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് കേരള സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് തൊഴിലാളിയായോ, തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. യോഗ്യതയും വൈദഗ്ധ്യവും, കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ ജനത്തിന് തെരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ.ഐ ടി ഐ ചെന്നീര്‍ക്കരയില്‍ ബന്ധപ്പെടണം. ഫോണ്‍: 9496515015.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...