സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌കുകള്‍ വില്‍ക്കരുത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌കുകള്‍ വില്‍ക്കരുത്. വില്‍ക്കാന്‍ വയ്ക്കുന്നവ അണുവിമുക്തമാക്കിയ പാക്കറ്റുകളില്‍ സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ നിയമനടപടികള്‍ കൈകൊള്ളുന്നതിനും എസ്.എച്ച്.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പച്ചമണ്ണ് ഖനനം ചെയ്തതിനും പാറയും മറ്റും അനധികൃതമായി കടത്തിയതിനും ഇന്നലെയും വിവിധ സ്റ്റേഷനുകളില്‍ കേസ് എടുത്തു. 3 ടിപ്പറും ഒരു ജെസിബി യും പിടിച്ചെടുത്തു. അബ്കാരി, അനധികൃത കടത്ത് എന്നിവയ്‌ക്കെതിരെ റെയ്ഡും പരിശോധനകളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ ബുധന്‍ വൈകിട്ട് 4 മുതല്‍ വ്യാഴം വൈകിട്ട് വരെ ജില്ലയില്‍ 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 163 പേരെ അറസ്റ്റ് ചെയ്യുകയും 122 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മുഖാവരണം ധരിക്കാത്തതിന് 39 ആളുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...