രാമക്ഷേത്ര നിർമ്മാണത്തിൽ 74% മുസ്ലീങ്ങളും സന്തുഷ്ടർ : മുസ്ലീം രാഷ്ട്രീയ മഞ്ച്

For full experience, Download our mobile application:
Get it on Google Play

ദില്ലി : അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ 74 ശതമാനം മുസ്ലീങ്ങളും സന്തുഷ്ടരാണെന്ന് ദേശീയ മുസ്ലീം സംഘടനയായ ‘മുസ്ലിം രാഷ്ട്രീയ മഞ്ച്’ (എംആർഎം) സർവേ ഫലം. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും എംആർഎം അവകാശപ്പെട്ടു. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാക്കളെ ബഹിഷ്കരിക്കാൻ മുസ്ലിമുകൾ ആഗ്രഹിക്കുന്നുവെന്നും എംആർഎം. രാജ്യത്തെ മുസ്ലീങ്ങൾക്കിടയിൽ നടത്തിയ സർവേ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് മുസ്ലിം രാഷ്ട്രീയ മഞ്ചിൻ്റെ അവകാശവാദം. ഗുജറാത്തിലെ ഒരു സ്വതന്ത്ര ഗവേഷണ-സർവേ കമ്പനിയായ ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മുഖേനയാണ് സർവേ നടത്തിയത്.

74 ശതമാനം മുസ്ലീങ്ങളും രാമ ക്ഷേത്ര നിർമ്മാണത്തിൽ സന്തുഷ്ടരാണെന്നും 70 ശതമാനം മുസ്ലീങ്ങൾ മോദി സർക്കാരിൽ വിശ്വസിക്കുന്നുവെന്നും സർവേ കണ്ടെത്തൽ. മോദി സർക്കാരിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്, എല്ലാവർക്കും തുല്യ അവസരമുണ്ട്. മോദി കാരണം ബിജെപിയിലുള്ള വിശ്വാസം വർധിച്ചു. ഇന്ത്യ ഒരു ലോകശക്തിയായി ഉയർന്നുവെന്ന് 70 ശതമാനം മുസ്ലിമുകൾ സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഉലമാമാരെയും മൗലാനമാരെയും പ്രതിപക്ഷ നേതാക്കളെയും പൂർണമായും ബഹിഷ്കരിക്കണമെന്നാണ് മുസ്ലിംകൾ ആഗ്രഹിക്കുന്നതെന്നും മുസ്ലീം രാഷ്ട്രീയ മഞ്ച് പുറത്തുവിട്ട സർവേ ഫലം അവകാശപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...