ലൈംഗികബന്ധം പ്രണയത്തെത്തുടർന്ന്, അത് കാമവികാരമല്ല ; പീഡന കേസിൽ വിവാദ പരാമർശവുമായി കോടതി

For full experience, Download our mobile application:
Get it on Google Play

മുംബയ്: ‘ലൈംഗികബന്ധം പ്രണയത്തെത്തുടർന്ന്, കാമവികാരമല്ല’, പോക്‌സോ കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതിയും അതിജീവിതയും പ്രണയത്തിലായിരുന്നതിനാൽ ലൈംഗികാതിക്രമമായി കാണാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. 13കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ 26കാരന് ജാമ്യം നൽകികൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെ ആയിരുന്നു വിധി പുറപ്പെടുവിച്ചത്.

13കാരി സ്വമേധയാ വീടുവിട്ടിറങ്ങി പ്രതിയായ നിതിൻ ദബെറാവുമൊത്ത് താമസിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയും 26കാരനായ ചെറുപ്പക്കാരനാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ചെറുപ്പക്കാർ തമ്മിലെ അടുപ്പമാണ് ലൈംഗിക ബന്ധത്തിലെത്തിയത്. അതിജീവിതയെ കാമത്തിന്റെ പുറത്ത് ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിന് വിധേയയാക്കുകയായിരുന്നില്ലെന്നും കോടതി പ്രതിക്ക് ജാമ്യം നൽകികൊണ്ട് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...