‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ജന്തർമന്ദറിൽ നടത്തുന്ന സമരത്തിന് പിന്തുണയർപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.യുടെ തുറന്ന കത്ത്. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ ആയല്ല, മറിച്ച് യുവതലമുറ നേരിടുന്ന പ്രതിസന്ധികളിൽ ആഴത്തിൽ അസ്വസ്ഥനായ ഒരാളെന്ന നിലയ്ക്കാണ് ഈ കത്തെന്ന് സമരക്കാരെ അഭിസംബോധനചെയ്തുകൊണ്ട് തരൂർ വ്യക്തമാക്കി. ജന്തർമന്ദറിലെ പ്രതിഷേധക്കാർക്കും സോനം വാങ്ചുക്കിനും പിന്തുണ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിനോട് ചർച്ചയ്ക്ക് തയ്യാറാകാൻ അഭ്യർഥിച്ചുമാണ് കത്ത്. പരീക്ഷാ ക്രമക്കേടുകൾ സാധാരണക്കാരായ വിദ്യാർഥികളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും ഈ വഞ്ചനയ്‌ക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

തന്റെ ജീവിതാനുഭവങ്ങൾകൂടി ചേർത്തുകൊണ്ടാണ് തരൂർ വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടി കത്തിൽ സംസാരിക്കുന്നത്. രാജ്യത്തെ യുവാക്കളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത് സർക്കാരിന്റെ ബലഹീനതയല്ല, മറിച്ച് മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണർത്താൻ സോനം വാങ്ചുക്കിന്റെ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ മരണംവരെയുള്ള ഉപവാസം അവസാനിപ്പിച്ച് അദ്ദേഹം ജനാധിപത്യ വേദികളിൽ ശബ്ദമുയർത്തണമെന്നും തരൂർ കത്തിൽ അഭ്യർഥിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...