ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ അറിയിച്ചു. ചെന്നൈയില്‍ സി ജോസഫ് വിജയ്യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സി ജോസഫ് വിജയുമായി അരമണിക്കൂറിലേറെ നേരെ സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഓപ്പറേഷന്‍ തൂഫാന് അദ്ദേഹം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

കേരള തമിഴ്‌നാട് ബോര്‍ഡറുകളില്‍ പോലീസിനെ വിന്യസിക്കുന്നതും അതോടൊപ്പം തന്നെ ഇന്റലിജന്‍സ് ഷെയറിംഗും ഇന്‍ഫര്‍മേഷന്‍ ഷെയറിംഗും നടത്താന്‍ അദ്ദേഹം തയാറായിട്ടുണ്ട്. എല്ലാ പോലീസ് ഉദ്യോഗസ്ഥന്‍മാരും സെക്രട്ടറിമാരുമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നിര്‍ദേശം നല്‍കി. കേരള തമിഴ്‌നാട് ബോര്‍ഡര്‍ പരിപൂര്‍ണമായി പോലീസിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരാനും തീരുമാനിച്ചു – അദ്ദേഹം പറഞ്ഞു.

വിജയ്‌യോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോഹന്‍ലാല്‍ ആണ് തൂഫാന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇരുവരും ചേര്‍ന്ന് ജില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവര്‍ രണ്ടുപേരും കൂടി പങ്കെടുക്കുന്ന ഒരു പരിപാടി മുഖ്യമന്ത്രി വി ഡി സതീശനെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് എറണാകുളത്ത് വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കെതിരെ വലിയ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം കൈകോര്‍ക്കാന്‍ തയാറായതില്‍ വിജയോട് നന്ദി പറയുന്നു – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...