പാലക്കാട് കെഫോണ്‍ പദ്ധതി വഴി നല്‍കിയത് 7402 കണക്ഷനുകള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ കണക്ഷനുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുവെന്ന നിലയിലാണ് കെഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്. പാലക്കാട് ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 7402 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2465.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 275.25 കിലോ മീറ്റര്‍ ഒപിജിഡബ്യു കേബിളുകളും, 2189.96 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ജില്ലയില്‍ 2445 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നത്. മിനി ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റ് മലമ്പുഴ, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പാലക്കാട് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കി. ജില്ലയിലെ മലയോര മേഖലകളായ അട്ടപ്പാടി, മലമ്പുഴ, കവ, ആനക്കല്‍, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെഫോണ്‍ 300 ഓളം കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കെഫോണ്‍ നടത്തുന്ന കണക്ടിങ്ങ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 190 ആദിവാസി ഊരുകളില്‍ 142 ഊരുകളിലെ 287 വീടുകളിലും കെഫോണ്‍ കണക്ഷനെത്തി.

ജില്ലയില്‍ ആകെ 413 ബിപിഎല്‍ വീടുകളിലാണ് കെഫോണ്‍ കണക്ഷനുള്ളത്. 4944 വാണിജ്യ കണക്ഷനുകളും ജില്ലയില്‍ നല്‍കി. റീട്ടെയില്‍ കണക്ഷനുകളുടെ എണ്ണം 3488 ആണ്. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 250 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഇതിനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ഒരു ഐ.എല്‍.എല്‍ കണക്ഷനും 12 എസ്.എം.ഇ കണക്ഷനുകളും ജില്ലയില്‍ നല്‍കി. 1536 കോര്‍പ്പറേറ്റ് കണക്ഷനുകളും ജില്ലയില്‍ നല്‍കിക്കഴിഞ്ഞു. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ ‘എന്റെ കെഫോണ്‍’ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...