Saturday, June 1, 2024 6:50 pm

ഡല്‍ഹി പോലീസില്‍ 7,547 ഒഴിവുകള്‍ ; യോഗ്യതകള്‍ ഇങ്ങനെ..

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 7,547 ഒഴിവുകളാണുള്ളത്. അതില്‍ 2,491 ഒഴിവുകളിലും വനിതകള്‍ക്കാണ് അവസരം. . 603 ഒഴിവുകള്‍ വിമുക്ത ഭടന്മാര്‍ക്കാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബര്‍ 14 മുതല്‍ ഡിസംബര്‍ അഞ്ചുവരെയുള്ള തീയതികളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്നതാണ്. കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രമുണ്ടായിരിക്കും. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 30-നകം സമര്‍പ്പിക്കണം. ശമ്പളം: 21,700-69,100 രൂപ.

അംഗീകൃത ബോര്‍ഡില്‍നിന്ന് നേടിയ പ്ലസ്ടു വിജയമാണ് വിദ്യാഭ്യാസ യോഗ്യത. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍, ബാന്‍ഡ്സ്മാന്‍, ബ്യൂഗ്‌ളര്‍, മൗണ്ടഡ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെസ്പാച്ച്‌ റൈഡര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുമാണെങ്കില്‍ 11-ാംക്ലാസ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ലേണിങ് ലൈസന്‍സ് പരിഗണിക്കില്ല.

01.07.2023-ന് 18-25 വയസ്സാണ് പ്രായ പരിധി. കൂടാതെ, ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ദേശീയതലത്തിലോ രാജ്യത്തെ പ്രതിനിധാനം ചെയ്ത് അന്തര്‍ദേശീയതലത്തിലോ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെ) ഇളവ് ലഭിക്കും. കായിക ഇനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം ശ്രദ്ധിക്കണം. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് 29 വയസ്സ് വരെ അപേക്ഷിക്കാം.

ശാരീരികയോഗ്യത (പുരുഷന്മാര്‍): ഉയരം-170 സെന്റിമീറ്റര്‍, നെഞ്ചളവ്-81 സെന്റിമീറ്റര്‍, നാല് സെന്റിമീറ്റര്‍ വികാസം. എസ്.ടി. വിഭാഗക്കാര്‍ക്കും ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്കും ഉയരത്തിലും നെഞ്ചളവിലും അഞ്ച് സെന്റിമീറ്റര്‍ ഇളവ് ലഭിക്കും. ശാരീരിക യോഗ്യത (വനിതകള്‍): ഉയരം-157 സെന്റിമീറ്റര്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് രണ്ട് സെന്റിമീറ്ററും ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്നവരുടെയും (മള്‍ട്ടിടാസ്‌കിങ് സ്റ്റാഫുള്‍പ്പെടെ) വിരമിച്ചവരുടെയും മരണപ്പെട്ടവരുടെയും മക്കള്‍ക്ക് അഞ്ച് സെന്റിമീറ്ററും ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ്: കംപ്യൂട്ടറധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, ശാരീരിക അളവെടുപ്പ്, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എന്‍.സി.സി.യുടെ എ, ബി, സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്കും രാഷ്‌ട്രീയരക്ഷാ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി/പി.ജി. ഡിപ്ലോമ നേടിയവര്‍ക്കും തിരഞ്ഞെടുപ്പില്‍ മുൻഗണന ഉണ്ടായിരിക്കും.

പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. 100 മാര്‍ക്കിനുള്ള പരീക്ഷയ്‌ക്ക് 100 ചോദ്യമുണ്ടാവും. ജനറല്‍ നോളജ്/കറന്റ് അഫയേഴ്സ്, റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, കംപ്യൂട്ടര്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒന്നരമണിക്കൂറാണ് ആകെ പരീക്ഷാസമയം. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ഇംഗ്ലീഷ്/ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ഉദ്യോഗാര്‍ഥിക്ക് ഒരേ റീജനിലെ മൂന്ന് പരീക്ഷാകേന്ദ്രം മുന്‍ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്താം. പിന്നീട് മാറ്റാൻ കഴിയില്ല.

ഫീസ്: 100 രൂപ. ഓണ്‍ലൈനായി അടയ്‌ക്കേണ്ടതാണ്. വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അപേക്ഷിക്കണം. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30 (രാത്രി 11 മണി). ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍ ഫീസോടുകൂടി തിരുത്താൻ സാധിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
വയനാട് : വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക...

അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം : ഡോ. ജിതേഷ്ജി

0
അടൂർ: അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന്...

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം ; ബിജു പ്രഭാകര്‍

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന്...

വിദ്യാഭ്യാസ രംഗത്ത് കോന്നിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി ; അടൂർ പ്രകാശ് എം പി

0
കോന്നി : 1996 ന് ശേഷം കോന്നിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ...