ദിവസവും നേന്ത്രപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്…

For full experience, Download our mobile application:
Get it on Google Play

ദിവസവും നേന്ത്രപ്പഴം കഴിക്കാന്‍ ഇഷ്ടമാണോ? നേന്ത്രപ്പഴം കഴിക്കുന്നതു കൊണ്ട് ആരോഗ്യത്തിന് എന്തെങ്കിലും ഗുണം ഉണ്ടോ? ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്ന് തുടങ്ങി നമ്മുടെ ശരീരത്തിന് വേണ്ട ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അറിയാം നേന്ത്രപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…
ധാരാളം ഫൈബര്‍ അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും.

രണ്ട്…
അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും.

മൂന്ന്…
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

നാല്…
ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. നേന്ത്രപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അഞ്ച്…
തലച്ചോറിന്‍റെ പ്രവർത്തനത്തിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും.

ആറ്…
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ നേന്ത്രപ്പഴം വിശപ്പിനെ കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും.

ഏഴ്…
നേന്തപ്പഴം കഴിക്കുന്നത് ഊര്‍ജം പകരാനും സഹായിക്കും. അതിനാല്‍ വര്‍ക്കൌട്ട് ചെയ്യുന്നവര്‍ക്ക് നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.

എട്ട്…
കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ നേന്ത്രപ്പഴം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...