കുട്ടനാട്: വോട്ട് ചെയ്യാനെത്തിയ വൃദ്ധയെ സിപിഎം പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി ആരോപണം. കുട്ടനാട് ചങ്ങങ്കരി സ്വദേശിനി 75 വയസുള്ള സന്താനവല്ലിക്കാണ് മര്‍ദ്ദനമേറ്റത്.
സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങിയിട്ട് ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചത്. വൃദ്ധയെ എടത്വ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് സ്‌ക്കൂളിലെത്തി വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അക്രമം. സിപിഎം പ്രവര്‍ത്തകനായ കമലാസനന്‍ ആണ് ഇവരെ മര്‍ദ്ദിച്ചത്.