76 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സര്‍വേ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം സ്‌കൂള്‍ കുട്ടികളും ഒന്നോ അതിലധികമോ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. 76 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. ലഖ്നൗ കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. ഒമ്പത് ജില്ലകളിലായി 3000 വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് വിദ്യാര്‍ഥികള്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തിയത്.

ഡോ. എസ്. ഹൈദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഖ്നൗവടക്കമുള്ള ഒമ്പത് ജില്ലകളിലെ 3114 വിദ്യാര്‍ഥികളുടെ ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ- ശരീര ഭാര സൂചിക) , കായിക ക്ഷമത, ശാരീരിക പ്രവര്‍ത്തനം തുടങ്ങിയ പരിശോധിച്ചത്. 47 ശതമാനം കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്സും ആരോഗ്യകരമായ പരിധിക്കപ്പുറമാണെന്ന് പഠനത്തില്‍ കണ്ടെത്തി. 59 ശതമാനം വിദ്യാര്‍ഥികള്‍ക്കും കാഴ്ചാ പ്രശ്നങ്ങളടക്കമുള്ള നേത്ര രോഗങ്ങളുണ്ടെന്നും നിരീക്ഷിച്ചു. 52 ശതമാനം പേര്‍ക്ക് പല്ലുകള്‍ക്കും വായക്കും അസുഖമുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. അസുഖങ്ങള്‍ ജീവഹാനി വരുത്തുന്നതിന് മുമ്പേ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 20 വിദഗ്ധരടങ്ങിയ സംഘം സര്‍വേ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...