കോന്നി : കല്ലാറിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം വനം വകുപ്പ് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഗുരുനാഥൻ മണ്ണ് ഫോറെസ്റ്റെഷൻ പരിധിയിൽ തേക്കുതോട് ഏഴാം തല പുളിഞ്ചാലിൽ ആണ് പിടിയാനയുടെ ജഡം കഴിഞ്ഞ ദിവസം കണ്ടെത്തുന്നത്. ഏഴു വയസ്സ് പ്രായം വരുന്ന കുട്ടികൊമ്പനെയും ജഡത്തിന് സമീപം കണ്ടെത്തിയിരുന്നു.
കാട്ടാന കുട്ടിയെ വനപാലകർ കാട്ടിലേക്ക് കയറ്റി വിട്ടതിന് ശേഷമാണ് ജഡത്തിന് സമീപത്തേക്ക് വനപാലകർക്ക് എത്തുവാൻ കഴിഞ്ഞത്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്ത് കാവൽ ഏർപെടുത്തിയതിന് ശേഷമാണ് അടുത്ത ദിവസം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷിന്റെ നേതൃത്വത്തിൽ തേക്കടി ഫോറെസ്റ്റ് വെറ്റിനറി ഓഫീസർ ഡോ അനുരാജ്, വെച്ചൂച്ചിറ വെറ്റിനറി ഓഫീസർ ഡോ അനുരാജ് തുടങ്ങിയവർ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
ആഹാരം കഴിക്കാതെ വന്നതാണ് കാട്ടാന ചരിയുന്നതിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങൾ വനം വകുപ്പ് അധികൃതർ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലങ്ങൾ പുറത്ത് വന്നതിന് ശേഷം മാത്രമേ ആന ചരിയുവാൻ ഇടയായ സാഹചര്യം വ്യകതമാകൂ.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































