ഗാന്ധിയെ വധിച്ചവർ ഭാരതത്തെ തകർക്കുന്നു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗാന്ധിയെ വധിച്ചവർ ഭാരതത്തെ തകർക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തെ അപഹസിച്ചവർ രാഷ്ട്രപിതാവിനെ വധിച്ചവരെ ആരാധനാമൂർത്തികളാക്കുന്നതിനു ശ്രമിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റിയുടെയും ആറന്മുള നിയോജകമണ്ഡലത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച മഹാത്മജിയുടെ 76ആം രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതേതത്വം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തി ലോകജനതയ്ക്ക് മുൻപിൽ അഭിമാനമായ ഭാരതം ഒരു മതാതിഷ്ഠിത രാഷ്ട്രമാക്കാനുള്ള ശ്രമാണ് നടക്കുന്നത്. ഈ നീക്കത്തിനുള്ള ജനങ്ങളുടെ പ്രതികരണമാണ് രാഹുൽഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്രക്ക് ലഭിച്ച സ്വീകാര്യത എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ചെയർമാൻ ഏബൽ മാത്യുവിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ലോയെഴ്സ് കോൺഗ്രസ്‌ സംസ്ഥാന നേതാവ് അഡ്വ. വി. സി. സാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രജനി പ്രതീപ് ഗാന്ധി സ്‌മൃതി സന്ദേശം നൽകി. ജില്ലാ വൈസ് ചെയർമാൻ അബ്ദുൽ കലാം ആസാദ് സത്യ വാചകം ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, വൈസ് പ്രസിഡന്റ് പ്രൊഫ. ജി. ജോൺ, ജില്ലാ സെക്രട്ടറി ജോസ് പനച്ചക്കൽ, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീല രാജൻ, മേഴ്‌സി സാമുവേൽ, രാജൻ പാടിയറ, അഡ്വ. ഷെറിൻ എം. തോമസ്, എം. റ്റി. സാമുവേൽ വിൽ‌സൺ തുണ്ടിയത്ത്, റെന്നീസ് മുഹമ്മദ്‌, ബിന്ദു ബിനു, സജിനി മോഹൻ, എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...